← Back to list

മലയാളം ടൈപ്പിങ് എളുപ്പത്തിൽ

നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്:

Joseph V M · 2020-09-16 10:07 · 78 claps · 1.0 min read
#malayalam #typing #key-man #mozhi-keyboard #മലയാളം
Open on Medium ↗

മലയാളം ടൈപ്പിങ് എളുപ്പത്തിൽ | കമ്പ്യൂട്ടറിലും മൊബൈലിലും

നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്:

ലിപ്യന്തരണം (transliteration) അടിസ്ഥാനമാക്കിയാണ് രണ്ട് ടൂളുകളും (ജിബോഡിൽ abc 🠒 മലയാളം) പ്രവർത്തിക്കുന്നത്. കീമാൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്.

കീമാൻ + മൊഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?

  1. കീമാൻ്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. കീമാൻ 13 ആണ് നിലവിലെ പുതിയ വെർഷൻ. വിൻഡോസ്, മാക്ക് ഓ എസ്, ലിനക്സ്, ഐ ഓ എസ്, ആൻഡ്രോയ്ഡ് എന്നിങ്ങനെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ കീമാൻ ലഭ്യമാണ്.
  2. ഇനി ഒരു മലയാളം കീബോഡ് ഇൻസ്റ്റാൾ ചെയ്യണം. മലയാളത്തിൽ നിരവധി കീബോഡുകൾ ഔദ്യോഗികമായി ലഭ്യമായിട്ടുണ്ട്. ഞാൻ ഉപയോഗിക്കുന്നത് മൊഴിയാണ്. എത്ര കീബോഡുകൾ വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

മൊഴി കീബോഡ്

മൊഴി കീബോഡ്

സവിശേഷതകളും ഉപയോഗിക്കുന്ന വിധവും

  • കീമാൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൽ auto-correction, word suggestions എന്നിവ ഉണ്ടാവില്ല എന്നുള്ളതാണ്. നമ്മൾ ടൈപ്പ് ചെയ്യുന്നതെന്താണോ അത് തന്നെയാണ് ലഭിക്കുക. ഇംഗ്ലീഷ് ടൈപ്പിങ് വശമുള്ളവർക്ക് വളരെ അനായാസം ടൈപ്പ് ചെയ്യാൻ സാധിക്കും. വിവിധ കീബോഡുകൾക്ക് ലേയൗട്ട് അല്ലെങ്കിൽ മാപ്പിങിൽ വ്യത്യാസങ്ങളുണ്ടാവും. മൊഴിയുടെ മാപ്പിങ് മനസ്സിലാക്കാൻ: Mozhi 2.0 — Mapping
  • ഓഫ്‌ലൈനിലും ഓൺലൈനിലും ടൈപ്പ് ചെയ്യാം.
  • വിൻഡോസ് 10-ൽ വിവിധ ഇൻപുട് സംവിധാനങ്ങൾ (ഇംഗ്ലീഷ് ⇄ മലയാളം) തമ്മിൽ സ്വിച്ച് ചെയ്യാൻ Win + Space key അമർത്തിയാൽ മതി.

മലയാളവും ഇംഗ്ലീഷും തമ്മിൽ സ്വിച്ച് ചെയ്യാനുള്ള വിൻഡോസ് സംവിധാനം

മലയാളവും ഇംഗ്ലീഷും തമ്മിൽ സ്വിച്ച് ചെയ്യാനുള്ള വിൻഡോസ് സംവിധാനം

메타데이터
post_id
75eaee9c38bc
slug
മലയാളം-ടൈപ്പിങ്-എളുപ്പത്തിൽ-75eaee9c38bc
url
https://medium.com/@josephvm/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%9F%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%8E%E0%B4%B3%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-75eaee9c38bc
canonical_url

author_url
https://medium.com/@josephvm
status
ok
fetched_at
2026-08-04 19:22:56