← Back to list

ഇത് രാമമന്ത്രം

ഇത് രാമമന്ത്രമാണ്, ഇത് തന്നെയാണ് രാമമന്ത്രം. രാമമന്ത്രം തന്നെയാണ് കലികാലത്തിലും അതുകൂടാതെയുള്ള എല്ലാ കാലങ്ങളിലും ഉച്ചരിക്കാന്‍ ഉതകുന്ന…

Krishnaprakasha Bolumbu · 2026-06-10 12:47 · 0 claps · 1.8 min read
#kannadamediumkasaragod #kannada #rama #malayalam #poetry
Open on Medium ↗
Wiki topics: RAG · RAG & Retrieval LIT · Literature & Writing ✍️ · Writing & Creative

ഇത് രാമമന്ത്രം

ഇത് രാമമന്ത്രമാണ്, ഇത് തന്നെയാണ് രാമമന്ത്രം. രാമമന്ത്രം തന്നെയാണ് കലികാലത്തിലും അതുകൂടാതെയുള്ള എല്ലാ കാലങ്ങളിലും ഉച്ചരിക്കാന്‍ ഉതകുന്ന മന്ത്രം.

ഇത് രാമമന്ത്രം

ഇത് രാമമന്ത്രം

രാമന്‍റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. രാമന്‍റെ സത്യവും ധര്‍മവും നയവും നിഷ്ഠയും സ്വയം ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ സ്വന്തം ജീവനില്‍ രാമന്‍ ലയിക്കുന്നു. ജീവിതത്തിലൂടെ രാമനെ അറിയുന്നവന്‍ ജീവിതത്തിലേക്ക് തിരിച്ചുവരവില്ലാത്ത രാമപദത്തെ പ്രാപിക്കുന്നു.

ഗജാനന ശര്‍മ രചിച്ച “ഇന്നഷ്ടു ബേകെന്ന” പ്രശസ്ത കന്നഡ ഭക്തിഗാനത്തിന്‍റെ വിവര്‍ത്തനം ഇതാദ്യമായി മലയാളത്തില്‍; കന്നഡ മീഡിയം കാസറഗോഡ് യൂട്യൂബ് ചാനെലില്‍ കാണാം. 🎶@MediumKannada Kannada Medium Kasaragod Youtube Channel

ശ്രീ രാമ ജയം — — — — — — — — — — — — — — — —

എൻ നെഞ്ചിൻ ഈണത്തിൽ നിലകൊള്ളൂ രാമാ | എൻ നെഞ്ചിൻ വീണയ്ക്കുള്‍ ശ്രുതി പകരൂ രാമാ ||

രാമ രാമ രാമ രാമ

നിന്നിഷ്ടം പോലെന്നെ കാത്തു നീ രാമാ | എന്നിഷ്ടം പോലെല്ലാം നൽകി നീ രാമാ ||

എൻ നെഞ്ചിൻ ഈണത്തിൽ നിലകൊള്ളൂ രാമാ | എൻ നെഞ്ചിൻ വീണയ്ക്കുള്‍ ശ്രുതി പകരൂ രാമാ ||

ദുഃഖങ്ങൾ നൽകരുതെന്നോതില്ല രാമാ | ദുഃഖം സഹിക്കാൻ ശേഷി നീ പകരൂ രാമാ | ദുഃഖം സഹിക്കാൻ ശേഷി ഇനിയും നീ രാമാ | ദുഃഖം സഹിക്കാൻ ശേഷി നിന്നോളം രാമാ ||

എൻ നെഞ്ചിൻ ഈണത്തിൽ നിലകൊള്ളൂ രാമാ | എൻ നെഞ്ചിൻ വീണയ്ക്കുള്‍ ശ്രുതി പകരൂ രാമാ ||

നന്മയുടെ പാതകളിൽ നയിക്കേണമേ രാമാ | വലിവുകളിൽ വീഴാതെ സ്ഥിരതയേകണമേ രാമാ | ഇന്നലെയുടെ പാപങ്ങൾ ഹരിക്കേണമേ രാമാ | നാളെകളുടെ പാതകളിൽ പുണ്യമേകണമേ രാമാ ||

എൻ നെഞ്ചിൻ ഈണത്തിൽ നിലകൊള്ളൂ രാമാ | എൻ നെഞ്ചിൻ വീണയ്ക്കുള്‍ ശ്രുതി പകരൂ രാമാ ||

എൻ ജീവനിൽ നിൻ ബുഭുക്ഷയേകണമേ രാമാ | എൻ തോളുകളിൽ നിൻ ശക്തിയേകണമേ രാമാ | കണ്ണ് മാഞ്ഞാലും നിൻ കനവ് നൽകണമേ രാമാ | എൻ മരണത്തിൽ നിൻ ചരണം ചേർക്കണമേ രാമാ ||

എൻ നെഞ്ചിൻ ഈണത്തിൽ നിലകൊള്ളൂ രാമാ | എൻ നെഞ്ചിൻ വീണയ്ക്കുള്‍ ശ്രുതി പകരൂ രാമാ ||

കൗസല്യയാകാം ഞാൻ, മടിയിൽ വരൂ രാമാ | വൈദേഹിയാകാം ഞാൻ, കൂടെ വരൂ രാമാ | പാദുകങ്ങൾ ശിരസ്സിലേന്തി ഭരതനാകാം രാമാ | സൗമിത്രിയാകാം ഞാൻ, കടാക്ഷിക്കൂ രാമാ |

സുഗ്രീവനായ് സ്നേഹം തേടുന്നു രാമാ | ഹനുമാനായ് സേവനങ്ങൾ തേടുന്നു രാമാ | ശബരിയായ് നിൻ ഭാവം തേടുന്നു രാമാ ||

എൻ നെഞ്ചിൻ ഈണത്തിൽ നിലകൊള്ളൂ രാമാ | എൻ നെഞ്ചിൻ വീണയ്ക്കുള്‍ ശ്രുതി പകരൂ രാമാ ||

നിൻ മടിയിൽ മരിക്കാം ജടായുവായ് രാമാ | നിൻ ചരണം ശിരസ്സിലേറ്റാം അഹല്യയായ് രാമാ | വിഭീഷണനായ് നിൻ shരണം തേടുന്നു രാമാ | എൻ ഹൃദയത്തിലെ രാവണനെ തീർക്കേണമേ രാമാ | കണ്ണുനീർ തൂകുന്നു, അഹന്തയെ മായ്ച്ച് തരൂ രാമാ | നിന്നുള്ളിൽ ലയിപ്പിക്കൂ മോക്ഷമേകൂ രാമാ ||

എൻ നെഞ്ചിൻ ഈണത്തിൽ നിലകൊള്ളൂ രാമാ | എൻ നെഞ്ചിൻ വീണയ്ക്കുള്‍ ശ്രുതി പകരൂ രാമാ ||

ഋതവും നീ ഋതുവും നീ ശ്രുതിയും നീ രാമാ | മതിയും നീ ഗതിയും നീ ദ്യുതിയും നീ രാമാ | ആരംഭം അസ്തിത്വം അന്ത്യവും നീ രാമാ | പൂർണ്ണൻ നീ പ്രകടൻ നീ ആനന്ദവും രാമാ | ഹരനും നീ ഹരിയും നീ ബ്രഹ്മാവും രാമാ | ലക്ഷ്യം നീ ഗുരുവും നീ അവബോധവും രാമാ ||

എൻ നെഞ്ചിൻ ഈണത്തിൽ നിലകൊള്ളൂ രാമാ | എൻ നെഞ്ചിൻ വീണയ്ക്കുള്‍ ശ്രുതി പകരൂ രാമാ ||

രഘുരാമ രഘുരാമ രഘുരാമ രാമാ | ചിരി തൂകി ലോകമെങ്ങും നീ നിറയൂ രാമാ ||

— — — — — — — — — — — — — — — —

메타데이터
post_id
bd04f2dcc7f3
slug
ഇത്-രാമമന്ത്രം-bd04f2dcc7f3
url
https://medium.com/@kpbolumbu01/%E0%B4%87%E0%B4%A4%E0%B5%8D-%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-bd04f2dcc7f3
canonical_url
https://medium.com/@kpbolumbu01/%E0%B4%87%E0%B4%A4%E0%B5%8D-%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-bd04f2dcc7f3
author_url
https://medium.com/@kpbolumbu01
status
ok
fetched_at
2026-06-21 07:44:09